സന്നിധാനം: മകര ജ്യോതി ദര്‍ശനത്തിന് തമിഴ് സിനിമാ താരം ജയം രവിയും. 2018 ലെ തന്റെ സിനിമകളുടെ വിജയങ്ങള്‍ക്ക് അയ്യപ്പനെക്കണ്ട് നന്ദി അറിയിക്കാനാണ് ജയം രവി എത്തിയിരിക്കുന്നത്.
മൂന്നാം തവണയാണ് താരം മകരവിളക്കിനായി എത്തുന്നത്. പ്രശാന്ത് നായര്‍ ഐഎഎസിനൊപ്പമുള്ള ജയം രവിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മലയാള സിനിമയിലേക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മലയാളികള്‍ കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും മലയാളത്തില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും തീര്‍ച്ചയായിട്ടും മലയാള സിനിമയുടെ ഭാഗമാകുമെന്നും ജയം രവി പറഞ്ഞു.
Discussion about this post