തിരുവനന്തപുരം: ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കേരളാ റെയില്‍ വെ പോലീസിന്റെ ബോധവല്‍ക്കരണ വീഡിയോ. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപരിചിതരോട് ബുദ്ധിപരമായ അകലം സൂക്ഷിക്കുക, അവര്‍ തരുന്ന പലഹാരങ്ങള്‍ സ്നേഹപൂര്‍വ്വം നിരസിക്കുക, നിങ്ങളുടെ ജാഗ്രതയാണ് സ്വത്തുക്കളുടെ കാവല്ക്കാരന് എന്നും വീഡിയോയിലൂടെ കേരളാ റെയില്‍ വെ പോലീസ് എസ്പി മെറിന് ജോസഫ് പറയുന്നു.
Discussion about this post