കോഴിക്കോട്: അനു കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ തേടി പ്രതി മുജീബിന്റെ വീട്ടില്‍ പോലീസ് എത്തും മുന്‍പ് തെളിവ് നശിപ്പിക്കാന്‍ ഭാര്യ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടില്‍ പോലീസ് എത്തിയത്. എന്നാല്‍ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു.
അതേസമയം, പ്രതിയുടെ വസ്ത്രങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യ ചില തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കവെയാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
Discussion about this post