തിരുവനന്തപുരം: വര്‍ക്കലയില്‍ മിണ്ടാപ്രാണിയോട് കൊടും ക്രൂരത. തെരുവുനായകളെ കെട്ടിയിട്ട ശേഷം ശരീരം ടാറില്‍ മുക്കി. കഴിഞ്ഞ ദിവസം രാവിലെയാണ് നാട്ടുകാര്‍ ദയനീയാവസ്ഥയില്‍ നായയെ കണ്ടെത്തിയത്. പ്രദേശത്ത് റോഡുപണിക്കായി സൂക്ഷിച്ചിരുന്ന ടാറില്‍ സാമൂഹ്യവിരുദ്ധര്‍ നായകളെ മുക്കിയെന്നാണ് നാട്ടുകാരുടെ സംശയം.
സംഭവം അറിഞ്ഞെത്തിയ മൃഗസ്നേഹിയായ റഷ്യന്‍ വനിത പോളിനയും സഹായിയും എത്തിയാണ് നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചത്. ഈ നായയെ കണ്ടതിന് 200 മീറ്റര്‍ അകലെയായി ഫെബ്രുവരി 25ന് രാവിലെ ടാറില്‍ മുക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട നിലയില്‍ മറ്റൊരു നായയെയും നാട്ടുകാര്‍ കണ്ടെത്തി. ഇതിനെയും പോളിനയുടെ നേതൃത്വത്തില്‍ ചികിത്സിച്ചു.
ALSO READ രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസ്; വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു
നായകളുടെ ശരീരം 70 ശതമാനത്തോളം ടാറില്‍ മുങ്ങി. അതേസമയം, നായകളുടെ ശരീരത്തിലെ ടാര്‍ പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ല. പോളിനയുടെ താമസ സ്ഥലത്ത് പാര്‍പ്പിച്ചാണ് ചികിത്സ നല്‍കുന്നത്. തെരുവ് നായകള്‍ പോളിനയുടെ സംരക്ഷണയില്‍ സുഖം പ്രാപിച്ചു വരുന്നു. സംഭവത്തെക്കുറിച്ച് അയിരൂര്‍ പോലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് പോളിന.
Discussion about this post