ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപതയിലാണ് സംഭവം. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ട ബസിനാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു.
യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബസില്‍ നിന്ന് മണം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തുകയും, യാത്രക്കാരോട് പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിന് പിന്നാലെ ബസ്സില്‍ തീ ആളിപ്പടരുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.
Discussion about this post