കൊല്ലം: കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തി അക്രമികള്‍ ആഭരണം കവര്‍ന്നു. ട്യൂഷന് പോകും വഴിയാണ് ഒരു നാടിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് സംഘം ആക്രമിച്ചത്. ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്.
വിദ്യാര്‍ത്ഥിനിയുടെ രണ്ട് കമ്മലും അക്രമികള്‍ കവര്‍ന്നു. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post