തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്. കേരളത്തില്‍ നിന്ന് ആറ് ലോഡ് അവശ്യ സാധനങ്ങള്‍ തൂത്തുക്കുടിയില്‍ എത്തിച്ചു. ഇന്ന് അഞ്ച് ലോഡ് തയ്യാറായിട്ടുണ്ട്. ഇന്നത്തോടെ പൊതുസംഭരണം അവസാനിക്കും.
അതേസമയം, തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്ക് ഇനി വേണ്ടത് പാത്രങ്ങളാണ്. 1 കിലോ അരി പാചകം ചെയ്യാവുന്ന അലൂമിനിയം കലവും അടപ്പും, 1 ലിറ്റര്‍ ചായ തിളപ്പിക്കാവുന്ന പാത്രം, രണ്ട് അരികുള്ള സ്റ്റീല്‍ പാത്രം, രണ്ട് സ്റ്റീല്‍ ഗ്ലാസ്സ്, 1 ചെറിയ ചട്ടുകം, 1 തവി, ഒരു ചെറിയ അലൂമിനിയം ഉരുളി, 1 കത്തി എന്നിവ അടങ്ങുന്ന കിറ്റാണ് തയ്യാറാക്കുന്നത്. 1000 പാത്ര കിറ്റ് നാളെക്കുള്ളില്‍ നല്‍കാനാണ് തീരുമാനം.
സഹായം നല്കാന് ആഗ്രഹിക്കുന്നവര്‍ ഇന്ന് (ഡിസംബര്‍ 26) പാത്ര കിറ്റ് നല്‍കുന്നത് പരിഗണിക്കണം. ഇന്നത്തോടു കൂടി സാധനങ്ങളുടെ കളക്ഷന്‍ അവസാനിപ്പിക്കാനാണ് നീക്കം.
Discussion about this post