ഇടുക്കി: ശാന്തന്‍പാറക്ക് സമീപം ചേരിയാറില്‍ വീടിന്റെ ചുമരിടിഞ്ഞു ദേഹത്തു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ചേരിയാര്‍ സ്വദേശി റോയി ആണ് മരിച്ചത്. ഇടുക്കിയില്‍ കനത്തമഴ തുടരുകയാണ്. ശാന്തന്‍പാറക്കു സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടി.
പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.
Discussion about this post