കൊച്ചി: ഇതര മതക്കാരനുമായുള്ള പ്രണയബന്ധം കാരണം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അച്ഛന്. കൊച്ചിയിലാണ് സംഭവം. മകളുടെ പ്രണയത്തെ എതിര്‍ത്ത അച്ഛന് മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വായില്‍ ബലമായി വിഷമൊഴിച്ച് നല്‍കിയാണ് കൊല്ലാന്‍ ശ്രമിച്ചത്. എറണാകുളം സ്വദേശിയായി പതിനാലുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് അബീസിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post