ഇടുക്കി: പതിനാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതി. 2020 ല്‍ രാജാക്കാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
പ്രതിയുടെ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
Discussion about this post