പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിക്ക് സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്സ്റേ മെഷീന് എലി കടിച്ചുമുറിച്ചു. സംഭവത്തില്‍ വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും. പൊതുപ്രവര്ത്തകന് ബോബന് മാട്ടുമന്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
എലി കടിച്ച് നശിപ്പിച്ചതിനെ തുടര്‍ന്ന് യന്ത്രം ഉപയോഗിക്കാനായിരുന്നില്ല. സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്കി.
2021 മാര്‍ച്ചിലാണ് സ്വകാര്യ കമ്പനി പാലക്കാട് ജില്ലാ ആശുപത്രിക്ക് ഏകദേശം ഒരു കോടി വിലയുള്ള എക്സ്റേ യന്ത്രം സൗജന്യമായി നല്‍കിയത്. യന്ത്രം നല്കിയാല് അനുബന്ധ സൗകര്യം ആശുപത്രി അധികൃതര്‍ ഒരുക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ പാലിച്ചില്ല.
എലി, പാറ്റ തുടങ്ങിയ ജീവികള്‍ യന്ത്രം നശിപ്പിച്ചാല്‍ വാറന്റി ലഭിക്കില്ലെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തി. ഇത്രയും വിലയുള്ള യന്ത്രം സൗജന്യമായി ലഭിച്ചിട്ടും കൃത്യമായി
ഉപയോഗിക്കാതെ വെറുതെയിട്ടതിന് വിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post