തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളമായ ജൂണ്‍ മാസത്തെ ആദ്യ ഗഡു വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ജീവനക്കാരുടെ ആദ്യ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് തുക വിതരണം ചെയ്തത്.
രണ്ടാം ഗഡു നല്‍കേണ്ട തീയതി ഇന്ന് ആണെങ്കിലും അത് ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് കെ എസ് ആര് ടിസിക്ക് വ്യക്തമായ ഉത്തരം നല്കാന് കഴിഞ്ഞിട്ടില്ല. 110 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചത്.
അതേസമയം, ശമ്പളം വൈകിയതില്‍ കടുത്ത പ്രതിക്ഷേധത്തിലായിരുന്നു ജീവനക്കാര്‍. ഇന്നലെ കോര്പറേഷന് സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎന്‍ടിയുസി തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു, ബിഎംഎസ് സംഘടനകളും പ്രതിഷേധിച്ചിരുന്നു.
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് വൈകിയതില്‍ ഹൈക്കോടതിയില്‍ നിന്നു രൂക്ഷവിമര്‍ശനമാണ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നേരിടേണ്ടി വന്നത്.
Discussion about this post