പത്തനംതിട്ട; റാന്നിയില്‍ വിളഞ്ഞത് 110 കിലോയുള്ള ഭീമന് കാച്ചില്. 110 കിലോയുള്ള ഈ ഭീമന് കാച്ചില് വിളവെടുക്കാന്‍ വേണ്ടിവന്നത് നാലു ദിവസവും. പ്രളയത്തെ അതിജീവിച്ച കാച്ചില് നാട്ടുകാര്‍ക്ക് അദ്ഭുതമായിരിക്കുകയാണ്. പത്തനംതിട്ട റാന്നി സ്വദേശിയായ റജിയുടെ പറമ്പിലാണ് കാച്ചിലിന്റെ നൂറുമേനി വിളവെടുപ്പ് നടന്നത്. ചാണകവും ചാരവും അടക്കമുള്ള ജൈവവളമാണ് കൃഷിക്കായി ഉപയോഗിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് കാച്ചില് നട്ടത്.
തൃശ്ശൂര്‍ തേക്കിന്‍കാട് കൃഷിവകുപ്പ് ഒരുക്കുന്ന വൈഗ എക്സിബിഷനില്‍ കാച്ചില് പ്രദര്‍ശിപ്പിക്കും. തിരികെ എത്തിച്ച ശേഷം കൃഷിയില്‍ സഹകരിക്കുന്നവര്‍ക്ക് കാച്ചില് പങ്കിട്ട് കൊടുക്കാനും ബാക്കി വിത്തിന് സൂക്ഷിക്കാനുമാണ് റജിയുടെ പദ്ധതി. 16 വര്‍ഷമായി റജി ജൈവകൃഷി രംഗത്തുണ്ട്. ഭീമന് വെണ്ടക്ക വിളവെടുത്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ആളുകൂടിയാണ് റജി.
Discussion about this post