പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍ വരച്ച് റെക്കോര്‍ഡ് നേട്ടത്തില്‍ തിളങ്ങി നില്ക്കുന്ന കോഴിക്കോട്ടുകാരി നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി ഉലകായകന് കമല്ഹാസന്.
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍ര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോഡ്സ് തുടങ്ങിയ ഒട്ടനവധി അംഗീകാരങ്ങളാണ് നേഹയ്ക്ക് കൈവന്നിട്ടുള്ളത്. വേഡ് ആര്‍ട്ടിലൂടെ കമലിന്റെ ചിത്രം ഒരുക്കിയതിനും നേഹയ്ക്ക് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്പര്യമുണ്ടായിരുന്ന നേഹ ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനാണ് വരയിലേയ്ക്ക് കടന്നത്. പിന്നീട് പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും ഒട്ടനവധി ചിത്രങ്ങള്‍ക്ക് ജീവന് നല്കി.
Discussion about this post