കൊച്ചി: മലയാള സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണി പോലീസ് സ്റ്റേഷനിൽ ഹാജരായി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് മൊഴി നൽകാനായി ആൽവിൻ ആന്റണി പോലീസ് സ്റ്റേഷനിൽ എത്തിയത്. കേസിൽ മൊഴി രേഖപ്പെടുത്താൻ നേരിട്ട് ഹാജരാകണമെന്ന് പോലീസ് നേരത്തെ നിർദേശം നൽകിയിരുന്നു.
ഇതനുസരിച്ചാണ് ആൽവിൻ ആന്റണി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായത്. മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന 20കാരിയായ യുവതിയാണ് ആൽവിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നത്.
പനമ്പിള്ളി നഗറിലെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ഒന്നിലേറെ തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും കേസിന് പിന്നിൽ മറ്റുലക്ഷ്യങ്ങളാണെന്നും ആൽവിൻ ആന്റണി പറഞ്ഞിരുന്നു.
Discussion about this post