തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന് എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്കെ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.
ഗാനരചയിതാവും ചിത്രകാരിയുമായിരുന്നു പത്മജ രാധാകൃഷ്ണന്. 2013 ല്‍ റിലീസ് ചെയ്ത ‘മിസ്റ്റര്‍ ബീന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന് വരികള്‍ എഴുതിയിട്ടുണ്ട്. എംജി രാധാകൃഷ്ണന് സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു.
Discussion about this post