തൃശ്ശൂർ: അഡ്വ. കെകെ അനീഷ് കുമാറിനെ ബിജെപിയുടെ തൃശ്ശൂർ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. കുന്ദംകുളം സ്വദേശിയായ അനീഷ് കുമാറിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം ഇന്നാണുണ്ടായത്. യുവമോർച്ചാ നേതാവായും തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വിവേകാനന്ദ കോളേജിലെ എബിവിപി സംഘടനാ പ്രവർത്തനത്തിലൂടെയാണ് അനീഷ് കുമാർ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. പഠനകാലത്ത് കുന്ദംകുളം വിവേകാനന്ദ കോളേജിലെ എബിവിപി ചെയർമാനായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്ദംകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. 40 വയസിനുള്ളിൽ സംഘടനാപരമായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കി ഇപ്പോൾ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കും എത്തിച്ചേർന്ന അനീഷ് കുമാറെന്ന ബിജെപിയുടെ യുവപോരാളിക്ക് സോഷ്യൽമീഡിയയിലും അഭിനന്ദന പ്രവാഹമാണ്.
Discussion about this post