കൊച്ചി: മരടിലെ നാല് ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിച്ചതിന് പിന്നാലെ പരിസര പ്രദേശങ്ങളില്‍ പൊടി രൂക്ഷം. പ്രതീക്ഷിച്ചതിലേറെ ഉണ്ടായ പൊടിപടലങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. നിലവില്‍ പൊടികള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ച് കിടക്കുകയാണ്.
പ്രദേശത്ത് നല്ല കാറ്റുള്ളതിനാല്‍ തേവര കടവന്ത്ര വൈറ്റില മേഖലയിലേക്കൊക്കെ പൊടി വ്യാപിക്കുന്നുണ്ട്. മുന്കരുതലെന്നതില് പ്രദേശത്തുള്ള എല്ലാവരോടും മാസ്ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴും പ്രദേശത്ത് സുരക്ഷ സംവിധാനം തുടരുകയാണ്.
ഇന്ന് 11.19 ന് ആണ് ആദ്യ സ്ഫോടനം ഉണ്ടായത്. ആദ്യം തകര്‍ത്ത എച്ച്ടുഒ ഫ്ലാറ്റ് സമുച്ഛയം നിലംപൊത്തിയതിന് പിന്നാലെ തന്നെ പൊടി ഉയര്‍ന്ന് പൊങ്ങുകയും ചെയ്തിരുന്നു. അരമണിക്കൂറിനകം നടന്ന രണ്ട് സ്ഫോടനങ്ങളില്‍ നിലം പൊത്തിയ ബഹുനില കെട്ടിടങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്ന പൊടിപടങ്ങളും കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ദൃക്സാക്ഷികള്‍.
Discussion about this post