കൊണ്ടോട്ടി: കാലില്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. വിദേശത്ത് നിന്നെത്തിയ യുവാവിന്റെ കാലില്‍ കെട്ടിവെച്ച 50 ലക്ഷത്തിന്റെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
കണ്ണൂര്‍ സ്വദേശി ഷഹ്ജാസാണ് പിടിയിലായത്. അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തിലാണ് ഷഹ്ജാസ് കരിപ്പൂരില്‍ എത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇയാളെ പരിശോധിച്ചപ്പോഴാണ് കാലില്‍ സ്വര്‍ണം കെട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്.
സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാല്‍മുട്ടിന് താഴെ ഒട്ടിച്ചിരിക്കുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു. 1.710 കിലോ ഗ്രാം സ്വര്‍ണമിശ്രിതമാണ് യുവാവില്‍നിന്ന് കണ്ടെടുത്തത്. ഇതിന് വിപണിയില്‍ 50 ലക്ഷത്തോളം വിലവരുമെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post