തിരൂര്‍; മഹാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ പ്രക്ഷുബ്ധമായ കടല്‍ തിരിച്ചെത്തിച്ചത് 3മാസം മുമ്പ് കാണാതായ ബൈക്ക്. മലപ്പുറം പറവണ്ണ വേളാപുരം കടപ്പുറത്താണ് സംഭവം. പ്രദേശവാസിയായ സിപിഎം പ്രവര്‍ത്തകന്റെ മൂന്നുമാസം മുമ്പ് കാണാതായ ബൈക്കാണ് കടല്‍ പ്രക്ഷുബ്ധമായതോടെ തിരിച്ചുകിട്ടിയത്.
ഉനൈസിന്റെ വീട്ടുമുറ്റത്തു നിന്നും മൂന്ന് മാസം മുമ്പാണ് ബൈക്ക് കാണാതാകുന്നത്. കുറേ തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ തിരയടിച്ചു കയറി മണല്‍ത്തിട്ട ഇളകിയതോടെയാണ് ബൈക്ക് പുറത്തെത്തിയത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ബൈക്ക് കടല്ക്കരയില് കുഴിച്ചിട്ടതെന്നാണ് കരുതുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്ഐ ജലീല്‍ അറിയിച്ചു.
Discussion about this post