കോഴിക്കോട്: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കുടുക്കാന്‍ പുതിയ പദ്ധതിയുമായി കോഴിക്കോട് നഗരസഭ. കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ പെടുന്ന പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുകയോ കത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോ പകര്‍ത്തി കോഴിക്കോട് നഗരസഭയുടെ വാട്സാപ്പ് നമ്പറിലേക്ക് ഇന്ന് മുതല്‍ വിവരങ്ങള്‍ കൈമാറാം.
കൃത്യമായി വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. അതേസമയം ദൃശ്യങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്കിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിരോധിച്ച പ്ലാസ്റ്റിക് കപ്പുകള്‍, പ്ലെയിറ്റുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയ വില്പന നടത്തുന്നത് കണ്ടാലും വിവരം നല്കാന് നിര്‍ദേശമുണ്ട്. 9400394497 എന്ന നമ്പറിലേക്കാണ് ദൃശ്യങ്ങള്അയക്കേണ്ടത്.
Discussion about this post