കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപ കൂടി 27,840 രൂപയിലും, ഗ്രാമിന് 3,480 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില കുതിച്ചതും, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കൂടാന്‍ കാരണമായിട്ടുണ്ട്. ഈ മാസം നാലിന് സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയത്. 29,120 രൂപ. ഈ മാസം തന്നെ സ്വര്‍ണ്ണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു. പവന് 27,760 രൂപയും, ഗ്രാമിന് 3,470 രൂപയുമായിരുന്നു
Discussion about this post