തിരുവനന്തപുരം; പ്രളയം താണ്ഡവമാടി തകര്‍ന്ന കേരളത്തിന് താങ്ങായി എംഎല്‍എ ജയിംസ് മാത്യു. മകന്റെ വിവാഹ ചെലവിലേക്ക് നീക്കിവച്ച 5 ലക്ഷം രൂപ അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഭാര്യ എന്‍ സുകന്യ തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. മാതാപിതാക്കളായ ടി രാധാമണി, ടി നാരായണന് എന്നിവരും ഒപ്പമുണ്ടായിരുന്നു. ആഗസ്റ്റ് 24നാണ് മകന്റെ വിവാഹം . ചടങ്ങുകള്‍ ലളിതമായാണ് നടത്തുന്നത്.
പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ എംഎല്‍എ ജയിംസ് മാത്യുവിനെ പോലെ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. പലരും പല ആവശ്യങ്ങള്‍ക്കും വെച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി നല്‍കിയത്. ദിവസങ്ങളോളം കേരളത്തില്‍ തിമിര്‍ത്ത് പെയ്ത മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ചെറുതല്ല. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
Discussion about this post