ന്യൂ ഡല്‍ഹി: പ്രധാനമന്ത്രിയായുള്ള മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും രാഷ്ട്രപതി ഭവനില്‍ എത്തി. ചടങ്ങില്‍ ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവന്മാര് ഡല്‍ഹിയിലെത്തി. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടക്കുന്നതെന്നാണ് വിലയിരുത്തല്‍.
മോഡിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു പാര്‍ട്ടിയെ ഒറ്റക്ക് ഭൂരിപക്ഷത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Discussion about this post