ചന്ദ്രാപുര്‍: നടുറോഡില്‍ നില്ക്കുന്ന പശുവിന്റെ ദേഹത്ത് വാഹനം തട്ടാതിരിക്കാന്‍ പൊടുന്നനെ വെട്ടിച്ച മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം തല കീഴായി മറിഞ്ഞ് ജവാന് പരിക്ക്. പശുവിനെ ഇടിക്കാതിരിക്കാനായി ശരവേഗത്തില്‍ പാഞ്ഞ വാഹനം പൊടുന്നനെ ബ്രേക്ക് ഇടുകയായിരുന്നു.
എന്നാല്‍ നിയന്ത്രണം പാടെ വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലെ വറോറയില്‍ ചന്ദ്രാപുര്‍-നാഗ്പുര്‍ ദേശീയപാതയിലായിരുന്നു അപകടം. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിനു അകമ്പടി സേവിച്ച സിഐഎസ്എഫ് ജവാന്മാരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ആറ് സിഐഎസ്എഫ് ജവാന്മാരാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങള്‍ നാഗ്പൂരിലേക്ക് പോകുകയും ചെയ്തു.
Discussion about this post