മച്ചൂര്: കടുവയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മച്ചൂര് കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെയാണ് കടുവ കടിച്ചു കൊന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം.
നാല് ദിവസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ്. ഗുണ്ടറയിലാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. പുളിച്ചോട്ടില്‍ ചിന്നപ്പ(37) ആണ് കൊല്ലപ്പെട്ടത്.
Discussion about this post