ബിഹാര്‍: മദ്യനിയമം ലംഘിച്ചതിന് അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയില്‍ പോലീസ് വണ്ടിയിലെ ഇന്ധനം തീര്‍ന്നു. നാലുപേരെയും ഇറക്കി വണ്ടി തള്ളിച്ച് പോലീസ്.
കുറ്റാരോപിതരായ നാലുപേര്‍ ചേര്‍ന്ന് 500 മീറ്ററോളം വാന്‍ തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. മദ്യനിയമം ലംഘിച്ചതിന് അറസ്റ്റിലായവരാണ് നാലുപേരും. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് വാഹനത്തിലെ ഇന്ധനം തീര്‍ന്നത്.
ഭഗല്‍പൂരിലെ കചഹാരി ചൗക്കിന് സമീപത്ത് വച്ചാണ് പോലീസ് കുറ്റാരോപിതരെ കൊണ്ട് വണ്ടി തള്ളിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറ്റാരോപിതരായ യുവാക്കളുടെ അരയില്‍ കയര്‍ കെട്ടിയിരിക്കുന്നതും വീഡിയോയില്‍ കാണാം.
പോലീസുകാര്‍ ഇവരെ വീക്ഷിക്കുന്നും ഉണ്ട്. നാലുപേരും ചേര്‍ന്ന് പോലീസ് വണ്ടി ആഞ്ഞുതള്ളുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
Discussion about this post