തമിഴ്നാട്: സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ അമിത വേഗത്തില്‍ എത്തിയ ഒമിനി വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയില്‍ സേലം ജില്ലയിലെ ശങ്കരി മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.
ഒമിനി വാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയതിനാല്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. എന്ഗുരില് നിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്.
ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെല്‍വരാജ് (50), അറമുഖം(48), അറമുഖത്തിന്‍െ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ വാന്‍ ഡ്രൈവര്‍ വിഗ്നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ് വിഗ്നേഷ്.
Discussion about this post