ബാരാമുള്ള: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീര്‍ സന്ദര്‍ശനത്തിനിടെ സമീപത്തെ പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിയതിന്റെ വീഡിയോ വൈറലാകുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നടന്ന റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിടയിലാണ് അമിത് ഷാ തന്റെ പ്രസംഗം നിര്‍ത്തി നിശബ്ദനായത്.
അതേസമയം, അമിത് ഷായുടെ പ്രവൃത്തിയെ നിറഞ്ഞ കൈയടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം.
#AmitShah pauses speech for Azaan in nearby Mosque during Baramulla rally; says Prime Minister @narendramodi connected 30000 people like BDCs,DDCs Panchayat members with System which was being ruled by three families.@PMOIndia @HMOIndia @OfficeOfLGJandK @BJP4India #KNS
Watch👇 pic.twitter.com/8UJkpqrgxK
— Kashmir News Service (@KNSKashmir) October 5, 2022
തന്റെ പ്രസംഗം ആരംഭിച്ച് അഞ്ചു മിനിറ്റ് പിന്നിട്ട ശേഷം ബാങ്ക് വിളി കേട്ടതോടെ ‘പള്ളിയില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ’ എന്ന് വേദിയില്‍ ഇരിക്കുന്നവരോട് അദ്ദേഹം ചോദിച്ചു. ‘ബാങ്ക് വിളിക്കുകയാണ്’ എന്ന് ഒരാള്‍ മറുപടി നല്കി. അതോടെ പ്രസംഗം നിര്‍ത്തുകയായിരുന്നു. പിന്നീട് ബാങ്ക് വിളി പൂര്‍ത്തിയായ ശേഷം പ്രസംഗം തുടരണമോയെന്ന് ഉറക്കെ പറയണമെന്നും അമിത് ഷാ റാലിയിലെ ജനങ്ങളോട് ചോദിച്ചു.
#AmitShah pauses speech for Azaan in nearby Mosque during Baramulla rally; says Prime Minister @narendramodi connected 30000 people like BDCs,DDCs Panchayat members with System which was being ruled by three families.@PMOIndia @HMOIndia @OfficeOfLGJandK @BJP4India #KNS
Watch👇 pic.twitter.com/8UJkpqrgxK
— Kashmir News Service (@KNSKashmir) October 5, 2022
ആളുകളുടെ കൈയ്യടി ലഭിച്ചതോടെ അമിത് ഷാ പ്രസംഗം പുനരാരംഭിച്ചു. ബാങ്ക് വിളിക്കുമ്പോള്‍ അമിത് ഷാ പ്രസംഗം നിര്‍ത്തുന്നതിന്റെ വിഡിയോ വൈറലാവുകയാണ്.
Discussion about this post