ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് റായ്ബറേലി സന്ദര്‍ശിക്കും. സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ മോഡിയുടെ ആദ്യ സന്ദര്‍ശനമാകും ഇന്നത്തേത്.
1,100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കാണു റായ്ബറേലിയില്‍ പ്രധാനമന്ത്രി തുടക്കമിടുക. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അലഹാബാദില്‍ എത്തുന്നതിന്റെ ഭാഗമായാണ് മോഡി റായ്ബറേലിയിലും എത്തുന്നത്.
അതേസമയം, രാജസ്ഥാന് തെരഞ്ഞെടുപ്പിനിടെ വിധവാ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മോഡി നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് മഹിളാ കോണ്‍ഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ കരിങ്കൊടി കാണിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post