മുംബൈ: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവര്‍ത്തകയ്ക്ക് കിടിലന്‍ മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴുണ്ടെന്നും ഇന്ത്യന്‍ കമ്പനികളുടെ കുതിപ്പ് കാണാം എന്നുമാണ് ചൈനീസ് മാധ്യമപ്രവര്‍ത്തകയായ ഹൂ ഷീജിന് അദ്ദേഹം നല്കിയ മറുപടി.
‘പ്രകോപനത്തിന് നന്ദി. ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴുണ്ട്, ഇന്ത്യന്‍ കമ്പനികളുടെ കുതിപ്പ് കാണാം’ എന്നുമാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.
ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നുണ്ട്. എന്നാല്‍ ബഹിഷ്കരിക്കാന്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കാണാനില്ലെന്നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഹൂ ഷീജിന് കുറിച്ചത്.
I suspect this comment might well be the most effective & motivating rallying cry that India Inc. has ever received. Thank you for the provocation. We will rise to the occasion…🙏🏽 https://t.co/LZbQhS8xVW
— anand mahindra (@anandmahindra) June 30, 2020
Discussion about this post