ഭോപ്പാല്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ മരിച്ച കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹവും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍മക്കളയും പാതിവഴിക്ക് വെച്ച് റോഡില്‍ തള്ളി ട്രക്ക് ഡ്രൈവര്‍. വാഹനത്തില്‍ വെച്ചാണ് തൊഴിലാളി മരിച്ചത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം.
മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശിലെ അസംഘട്ടിലേക്ക് മടങ്ങവെയാണ് തൊഴിലാളി മരണപ്പെട്ടത്. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ മൃതദേഹവും തൊഴിലാളിക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും വഴിയില്‍ ഇറക്കി വിടുകയായിരുന്നു. രാജ്യത്ത് നിരവധി കുടിയേറ്റത്തൊഴിലാളികളാണ് ദിവസവും സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്നത്. പലരും നടന്നും ട്രക്കുകളിലുമാണ് യാത്ര ചെയ്യുന്നത്.
യാത്രക്കിടെ നൂറിലേറെപ്പേരാണ് വഴി മധ്യേയുണ്ടായ അപകടത്തില്‍പ്പെട്ടും മറ്റും മരിച്ചത്. ഇതിനു പിന്നാലെയാണ് കണ്ണില്ലാത്ത ക്രൂരത പുറത്ത് വരുന്നത്.
Discussion about this post