സൂറത്ത്: സൂറത്തില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍തീപിടുത്തം. അപകടത്തില്‍പ്പെട്ട ട്രക്കിലെ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു.
അതേസമയം അപകട സമയത്ത് ഇതുവഴി വന്ന ഒരു സ്കൂള്‍ ബസിനും തീപിടിച്ചു. സംഭവം നടക്കുമ്പോള്‍ 25ഓളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. എന്നാല്‍ തീ പടരുന്നത് മുമ്പ് കുട്ടികളെ ബസില്‍ നിന്ന് പുറത്ത് എത്തിക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ട്രക്കുകളില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ അഗ്നിശമന സേനാ യൂണിറ്റുകള്‍ ശ്രമം തുടരുകയാണ്. അതേസമയം സംഭവത്തില്‍ ആര്‍ക്കും ആളപായമോ പരിക്കോ ഉള്ളതായി റിപ്പോര്‍ട്ടില്ല.
#WATCH Multiple explosions after a mini truck full of LPG cylinders overturned in Surat earlier today. Children in a school bus near the accident site were evacuated safely just before the bus was engulfed in flames. No injuries or casualties reported. #Gujarat pic.twitter.com/kJYZmEtJG8
— ANI (@ANI) January 9, 2020
Discussion about this post