മുംബൈ: വിവാഹ സത്കാരത്തിന് എട്ട് ലക്ഷം രൂപയുടെ ജാക്ക് ഡാനിയേല്‍സ് വിസ്കി നല്കാന് ഒരുങ്ങി മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബര്‍ 14ന് നടക്കുന്ന വിവാഹത്തിനാണ് വ്യത്യസ്തമായ സത്കാരത്തിന് ഒരുങ്ങുന്നത്.
വിവാഹ സല്‍ക്കാരത്തിന് വിളമ്പാന്‍ വേണ്ടിയാണ് ഉദ്ദിതും സെയ്ലിയും പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്കി ഓര്‍ഡര്‍ ചെയ്തത്. 10,000 ഡോളറും ടാക്സുമാണ് ഒരു ബാരല്‍ ജാക്ക് ഡാനിയേല്‍ വിസ്കിയുടെ വില. ഒരു ബാരലില്‍ 200 മുതല്‍ 225 കുപ്പികള്‍വരെ ഉണ്ടാകും. അതുവരെ ലഭിക്കാത്ത ഫ്ളേവറുകളോടെയും സവിശേഷതകളോടെയും കമ്പനി മദ്യം നിര്‍മ്മിച്ച് നല്‍കും.
വ്യത്യസ്ത തരത്തിലുള്ള ഫ്ളേവറുകള്‍ നുണയാം എന്നതിനു പുറമെ വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കുപ്പികള്‍ സമ്മാനിക്കും. ബാച്ചിലേഴ്സ് പാര്‍ട്ടി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്കും മദ്യം തന്നെയാണ് താരം. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തിലൊരു ഓര്‍ഡര്‍ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകല്പന ചെയ്ത മദ്യം ഉള്‍ക്കൊള്ളുന്ന കുപ്പികളില്‍ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും.
Discussion about this post