ടൊവീനോ നായകനായ ഏറ്റവും പുതിയ ചിത്രം ‘ലൂക്ക’ തീയേറ്ററുകളിലെത്തി. നവാഗതനായ അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌റ്റോറീസ് ആന്‍ഡ് തോട്‌സ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ക്കും ട്രയിലറിനുമെല്ലാം മുന്‍പ് തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വളരെ നല്ല പ്രതികരണങ്ങളാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ നല്‍കുന്നത്.
Discussion about this post