തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഗ്രാമിന് 25 രൂപ കറഞ്ഞ് 2,985 രുപയും
പവന് 200 രൂപ കുറഞ്ഞ് 23,880 രൂപയുമാണ് ആയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 20 നാണ്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്.
ഈ മാസം ഏഴിനാണ് സ്വര്‍ണ്ണ വിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1296.52 ഡോളറാണ് ഇന്നത്തെ നിരക്ക്.
Discussion about this post