കഴിഞ്ഞ ദിവസം കൂളിംഗ് ഗ്ലാസ് വെച്ച ഒരു ഫോട്ടോ ഉണ്ണിമുകുന്ദന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്. ഇതില്‍ താരത്തിന്റെ ഒരു കടുത്ത ആരാധകന് ആ കൂളിംഗ് ഗ്ലാസ് തരുമോ എന്ന് ചോദിച്ച് കൊണ്ട് കമന്റ്ട്ടിരുന്നു. പിന്നെ ഒന്നും നോക്കിയില്ല തന്റെ ആരാധകന് ആ കൂളിംഗ് ഗ്ലാസ് വീട്ടില്‍ എത്തിച്ച്കൊടുത്തു ഉണ്ണിമുകുന്ദന്. ഈ വാര്‍ത്ത വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അതേ ആയുധം ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെട്ടു, ഇവിടെ പക്ഷേ, കഥാപാത്രങ്ങള്‍ മാത്രം മാറി. കൂളിങ്ങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ടൊവീനോയോടായിരുന്നു ആ ചോദ്യം.
‘ഇങ്ങള് കണ്ണട തരോ’ എന്ന ആരാധകന്റെ ചോദ്യം. അധികം വൈകാതെ മറുപടിയുമെത്തി. ”ശൂ, ശൂ, ആള് മാറി, അതിവിടെയല്ല” എന്നായിരുന്നു ടൊവീനോയുടെ മറുപടി.
”എന്നാലും കൊടുക്കാമായിരുന്നു വെറുതെ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ”, ”പണ്ട് എയര്‍പോര്‍ട്ടില്‍ വെച്ചൊരു ചേച്ചി ഉണ്ണിമുകുന്ദ എന്നും വിളിച്ചു വന്നതല്ലേ… എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ”, എന്നിങ്ങനെ രസകരമായ മറുപടികള്‍ കൊണ്ട് കമന്റ് ബോക്സ് നിറയുകയാണ്.
Discussion about this post