ജയസൂര്യയെ നായകനാക്കി ‘ആട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന് മാനുവല്‍ തോമസ്. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രം ഒരുക്കാന്‍ പോവുകയാണ് മിഥുന്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
‘അഞ്ചാം പാതിരാ ..! ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക് ഇത്തവണ ചുവടു വെക്കുന്നു .. ഒന്നാം തീയതി മുതല്‍ ഷൂട്ടിങ് ആരംഭിക്കുന്നു’ എന്നാണ് ഫേസ്ബുക്കില്‍ മിഥുന് മാനുവല്‍ തോമസ് കുറിച്ചത്.
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആട്, ആന്മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് മിഥുന് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
Discussion about this post