കഴിഞ്ഞ വര്‍ഷം നാഗ് അശ്വിന് പ്രശസ്ത തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു മഹാനടി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ എത്തിയത്. താരത്തിനും ചിത്രത്തിനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. എന്നാലിപ്പോള്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍കാല തെലുങ്ക് നടി വാണിശ്രീ.
മഹാനടി കണ്ട് തീയ്യേറ്ററിലിരുന്ന് നന്നായി ഉറങ്ങിയെന്നും ചിത്രത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല എന്നുമാണ് വാണിശ്രീ വ്യക്തമാക്കിയത്. ഇത്തരത്തില്‍ എന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും സിനിമയില്‍ ഉള്ളതുപോലെ ട്വിസ്റ്റും സസ്പെന്‍സും ഒന്നും ജീവിതത്തിലില്ലെന്നും വാണിശ്രീ കൂട്ടിച്ചേര്‍ത്തു.
നേരത്തേ ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകളായ ഡോക്ടര്‍ കമല സെല്‍വരാജ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സാവിത്രിയെ മഹത്വവല്‍ക്കരിക്കുന്നതിന് വേണ്ടി തന്റെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചുവെന്ന് കമല പറഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. 2018 മെയ് 9നാണ് മഹാനടി തീയ്യേറ്ററുകളിലെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. കീര്‍ത്തി സുരേഷ് സാവിത്രി ആയി എത്തിയപ്പോള്‍ ദുല്‍ഖര്‍ സല്മാന് ആണ് ജെമിനി ഗണേശന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തിയത്.
Discussion about this post