ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളിയും ശ്രീനിഷും. എന്നാല്‍ ഇവരുടെ പ്രണയത്തിന് ഷോയ്ക്കുള്ളില്‍ നിന്നും തന്നെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഷോ തീര്‍ന്ന ശേഷവും തങ്ങളുടെ പ്രണയം തുടര്‍ന്ന് അത് വിവാഹത്തിലെത്തിച്ചിരിക്കുകയാണ്. നാളെയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകുകയാണ്.
ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകരും. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. ഇതിനിടെ ആരാധകരെ ആകാംക്ഷയിലാക്കി പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടു. പിന്നീടങ്ങോട്ട്
ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹത്തിന്റെ ക്ഷണക്കത്തും ഇരുവരും പുറത്തു വിട്ടിരുന്നു. മെയ് 5,8 തീയതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക.
Discussion about this post