ചലച്ചിത്ര താരം സൂര്യയും കാര്‍ത്തിയും ജ്യോതികയുമൊക്കെ തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ്. ജീവിതത്തില്‍ കാര്‍ത്തിയുടെ ജ്യേഷ്ഠ സഹോദരനായ സൂര്യയുടെ ഭാര്യയാണ് ജ്യോതിക. എന്നാല്‍ വെള്ളിത്തിരയില്‍ കാര്‍ത്തിയുടെ സ്വന്തം സഹോദരിയായി വേഷമിടുകയാണ് ജ്യോതിക.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിലാണ് കാര്‍ത്തിയുടെ മൂത്ത സഹോദരിയുടെ വേഷത്തില്‍ ജ്യോതിക എത്തുന്നത്. ഇരുവരും സത്യരാജിന്റെ മക്കളായിട്ടാണ് എത്തുക. ആദ്യമായിട്ടാണ് കാര്‍ത്തിയും ജ്യോതികയും ഒരുമിച്ച് അഭിനയിക്കുന്നത്.
ഇഷ്ടതാരങ്ങള്‍ ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. 2006ലായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത ജ്യോതിക 2015 ല്‍ മലയാള ചിത്രം ഹൗ ഓള്‍ഡ് ആര് യൂവിന്റെ തമിഴ് പതിപ്പിലൂടെ സിനിമാ ജീവിതത്തിലേക്ക് തിരിച്ചെത്തി.
Discussion about this post