വ്യത്യസ്തമായൊരു കഥയുമായി ഇഹിത എന്ന ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. കണ്ണൂര്‍ സ്വദേശിയായ സനക്ക് മോഹന്‍ സംവിധാനം ചെയ്ത ഇഹിത മൂന്ന് പേരുടെ ആഗ്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ചെറു കഥയാണ്. ഒറ്റദിവസം കൊണ്ട് ചിത്രീകരിച്ച ഷോട്ട്ഫിലിം എന്ന പ്രത്യകതകൂടി ഈ ചിത്രത്തിനുണ്ട്. ഇഹിത എന്നാല്‍ ആഗ്രഹം എന്നാണ് അര്‍ത്ഥം.
പോലീസ് ഉദ്യോഗസ്ഥരായ രണ്ട് പേരുടേയും ഒരു വേശ്യാസ്ത്രീയുടേയും ആഗ്രഹങ്ങളിലൂടെ കടന്ന് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡ്യൂട്ടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യേണ്ടിവരുന്ന വേശ്യാസ്ത്രീയും നായക കഥാപാത്രമായ രാജീവുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.
ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് സനക്ക് മോഹനെ ഈ ഹൃസ്വ ചിത്രത്തിലേക്കെത്തിച്ചത്. പതിനൊന്ന് മിനിറ്റ് ദൈര്‍ഖ്യമുള്ള ഷോട്ട് ഫിലിം ഒരു രാത്രിയും പകലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിലുജോസഫ്, ശ്യംകൃഷ്ണന്‍, ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
അക്ഷയ് വഞ്ചിയത്താണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഇതിനോടകം തന്നെ സത്യജിത് റേ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉള്‍പ്പടെ നിരവധി ഫിലിംഫെസ്റ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ആഗ്രഹങ്ങളുടെ കഥ പറഞ്ഞ് ഷോര്‍ട്ട് ഫിലിം ഇഹിത
വ്യത്യസ്തമായ വിഷയാവതരണവുമായി ഇഹിത എന്ന ഷോർട്ട് ഫിലിം
Posted by People News on Thursday, February 21, 2019
കടപ്പാട് കൈരളി ന്യൂസ്
















Discussion about this post