മുംബൈ: കങ്കണ റണൗത്തിന്റെ പുതിയ ചിത്രം ‘മണികര്‍ണിക ദി ക്യൂണ്‍ ഓഫ് ഝാന്‍സി’യ്ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്ന കര്‍ണിസേനയ്ക്ക് ചുട്ടമറുപടി നല്‍കി താരം. ഇനിയും മണികര്‍ണികയെ വേദനിപ്പിക്കരുത്. ഇനിയും കര്‍ണിസേനയുടെ ഉപദ്രവം അവസാനിപ്പിച്ചില്ലെങ്കില്‍, അവരെ ഓരോരുത്തരെയും അവസാനിപ്പിക്കുമെന്നായിരുന്നു കങ്കണയുടെ മറുപടി. താനും ഒരു രജ്പുത്ത് ആണെന്നും കങ്കണ പറഞ്ഞു.
‘നാല് ചരിത്രകാരന്മാര്‍ ചിത്രം കണ്ട് വിലയിരുത്തി സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കര്‍ണിസേനയെ വിവരമെല്ലാം അറിയിച്ചതുമാണ്. ഇനിയും ഉപദ്രവം അവസാനിപ്പിച്ചില്ലെങ്കില്‍ അറിഞ്ഞോളൂ… ഞാനും രജപുത് ആണ്. ഓരോരുത്തരെയും ഞാന്‍ നശിപ്പിച്ചു കളയും’. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കങ്കണ.
റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും ഉള്‍പ്പെടുന്നതാണ് ചിത്രം. വലിയ പ്രതീക്ഷയാണ് ചിത്രത്തിനെന്ന് ആളുകളുടെ പ്രതികരണം ഉയരുമ്പോഴാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ ഉയരുന്നത്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം 26 ന് ചിത്രം തീയറ്ററിലെത്തും. അതേസമയം ഇന്ന് രാഷ്ട്രപതി ഭവനില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.
Discussion about this post