കേരളത്തെ പിടിച്ചു കുലുക്കിയ നിപയെ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന ‘വൈറസ്’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഇന്ദ്രജിത്തും എത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്രജിത് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍
ചേര്‍ന്നു. നിപയ്ക്ക് കടിഞ്ഞാണിടാന്‍ എത്തുന്ന സംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാവും ഇന്ദ്രജിത്ത് എത്തുക.
ജനുവരി ഏഴാം തീയ്യതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു വൈറസിന്റെ ഷൂട്ടിന് തുടക്കം കുറിച്ചത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് തുടങ്ങിയ വന്‍ താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ വേഷത്തിലെത്തുന്നത് രേവതിയാണ്. കളക്ടര്‍ യുവി ജോസിന്റെ വേഷത്തിലെത്തുന്നത് ടൊവിനോയും നിപ ബാധിതരെ ചികില്‍സിച്ചു ജീവന് വെടിഞ്ഞ നേഴ്സ് ലിനിയായി എത്തുന്നത് റിമ കല്ലിങ്കലുമാണ്. ചിത്രത്തിന്റെ ക്യാമറ രാജീവ് രവിയാണ്. സംഗീതം സുഷിന് ശ്യാം. ഒപിഎം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയിട്ടാവും തീയ്യേറ്ററുകളിലെത്തുക.
Discussion about this post