പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ് പുത്രന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.
കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്ത് വിട്ടത്. തലതിരിഞ്ഞ രീതിയിലും ചില കഥാപാത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ടായിരുന്നു. പോസ്റ്റര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി, പോസ്റ്റിന് അടിയില്‍ നിരവധി കമന്റുകള്‍ ചിത്രത്തെ പറ്റി വന്നിരുന്നു.
‘മലയാളത്തില്‍ ഇത്രേം നടികള്‍ ഉള്ളപ്പോള്‍, എന്തിന് നയന്‍താര’ എന്നായിരുന്നു പോസ്റ്റിന് വന്ന ഒരു കമന്റ്. ആ കമന്റിന് അല്‍ഫോന്‍സ് ശൈലിയില്‍ തന്നെ അദ്ദേഹം മറുപടിയും നല്കി ‘നയന്‍താര പിന്നെ ജപ്പാന്‍കാരി ആണല്ലോ എന്റെ അറിവില്‍ പുള്ളിക്കാരി മലയാളിയാണ്. ടാലന്റും ഉണ്ടെന്നാണ് സിനിമ ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് മനസിലായത്’ എന്നാണ് അല്‍ഫോന്‍സ് കമന്റിന് മറുപടിയായി നല്‍കിയത്. നിമിഷങ്ങള്‍ക്കകം കമന്റ് വൈറലായി മാറി.
Discussion about this post