പ്രണയം വെളിപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അമൃത സുരേഷും. തങ്ങളുടെ മനോഹര ചിത്രമടങ്ങിയ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇരുവരും പ്രണയം ആരാധകരോട് പങ്ക് വച്ചത്.
‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. കൂടുതല്‍ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണെന്നും ഒരുമിച്ചുള്ള പാട്ടുകള്‍ പ്രതീക്ഷിക്കുന്നുവെന്നും ആരാധകര്‍ കുറിച്ചു.
Discussion about this post