ന്യൂഡല്‍ഹി : പ്രശസ്ത ബോളിവുഡ് നടന് യൂസഫ് ഹുസൈന് (73) അന്തരിച്ചു. കോവിഡ് ബാധിതനായി മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.
ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ, ദില്‍ ചാഹ്താ ഹേ, ക്രിഷ് 3, വിശ്വരൂപം, ദബാങ് 3 തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യൂസഫിന്റെ മരുമകനും പ്രശസ്ത സംവിധായകനുമായ ഹന്‍സല്‍ മെഹ്തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്
അഭിഷേക് ബച്ചന്, മനോജ് ബാജ്പേയ് തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ചലികള്‍ നേര്‍ന്നു. ബോബ് ബിശ്വാസ് ആണ് ഇദ്ദേഹത്തിന്റേതായി പുറത്തു വരാനിരിക്കുന്ന ചിത്രം.
Discussion about this post