ആസിഫലി നായകനാകുന്ന ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ”സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്റ്സ് ആന്‍ഡ് തൗസന്റ്സ് വഴികളുണ്ട്… അതെല്ലാം ഞാന്‍ പഠിപ്പിച്ചുതരാം…’ എന്ന അജു വര്‍ഗീസിന്റെ ഡയലോഗാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ‘ബൈസിക്കള്‍ തീവ്സ്’, ‘സണ്‍ഡേ ഹോളീഡേ’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജിസ് ജോയ്. ആസിഫലിയെക്കൂടാതെ അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Discussion about this post