രാജാറാണി, തെരി ,മെർസൽ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾ ഒരുക്കിയ അറ്റ്ലീ ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തകൾ പുറത്ത് വന്നിട്ട് നാളുകളായി. ഇപ്പോഴിതാ ചിത്രത്തിൽ ഷാരൂഖിന്റെ നായികയായെത്തുന്നത് നയൻതാരയാകുമെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. എന്നാൽ വാർത്തയിൽ സംവിധായകന്റെയോ താരങ്ങളുടെയോ ഭാഗത്ത് നിന്നും ഇതുവരെ സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.
വരുന്ന വാർത്തകൾ സത്യമാണെങ്കിൽ അറ്റ്ലീയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായി മാറും ഇത്. സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുക എന്നും ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബിഗ് ബഡ്ജറ്റ് ചിത്രമായൊരുക്കുന്ന ഈ പ്രോജക്ടിന്റെ ജോലികൾ നടന്നു വരികയാണെന്നും അണിയറ പ്രവർത്തകർ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
Discussion about this post