16-ാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന നിരണം സ്വദേസിയായ ശ്രീഹരിക്ക് ഒരു ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. താരരാജാവ് മോഹന്‍ലാലിനെ കാണണം. ഇപ്പോള്‍ ആ ആഗ്രഹത്തിന് സര്‍പ്രൈസ് ഒരുക്കി താരവും രംഗത്തെത്തിയിരിക്കുകയാണ്. ഫോണ്‍ കോളിലൂടെ താരം ശ്രീഹരിയെ വിളിക്കുകയായിരുന്നു.
ഫോണ്‍ കോളിന്റെ മറുതലയ്ക്കല്‍ മോഹന്‍ലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അമ്പരപ്പായിരുന്നു. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാല്‍ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹന്‍ലാല്‍ വിശദമാക്കി. എങ്കില്‍ ഒരു വീഡിയോ കോള്‍ എങ്കിലും നടക്കുമോ എന്നായി. ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനല്‍കി. പിന്നാലെ ശ്രീഹരിയോടും മോഹന്‍ലാല്‍ സംസാരിച്ചു.
ബ്ലാഡ്ഡറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് അതിന്റെ ശസ്ത്രക്രിയക്ക് വിധേയമാകണം. ബ്ലാഡറില്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ ശരീരത്തെയും ബാധിക്കുന്നുവെന്നും ശ്രീഹരിയുടെ അമ്മ പറയുന്നു. മോഹന്‍ലാല്‍ സംസാരിച്ച വിവരം പ്രൊഡക്ഷന്‍ കണ്‍ഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്.
Discussion about this post